'ജയ ജയ ജയ ജയ ഹേ' ബോളിവുഡിലേക്ക്, സംവിധായകനെ മുംബൈക്ക് വിളിപ്പിച്ച് ആമിര്‍ ഖാൻ

Published : Mar 08, 2023, 11:52 AM ISTUpdated : Mar 08, 2023, 12:34 PM IST
'ജയ ജയ ജയ ജയ ഹേ' ബോളിവുഡിലേക്ക്, സംവിധായകനെ മുംബൈക്ക് വിളിപ്പിച്ച് ആമിര്‍ ഖാൻ

Synopsis

'ജയ ജയ ജയ ജയ ഹേ'യെ വാനോളം പ്രശംസിക്കുകയും ചെയ്‍തിരിക്കുകയാണ് ആമിര്‍ ഖാൻ.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച 'ജയ ജയ ജയ ജയ ഹേ' കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.'ജയ ജയ ജയ ജയ ഹേ' ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'ജയ ജയ ജയ ജയ ഹേ' കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടൻ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുൻകൈ എടുക്കുന്നത്. സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ. മുംബൈയിലെത്തിയ വിപിൻ ദാസിനോട് 'ജയ ജയ ജയ ജയ ഹേ'യെ വാനോളം പ്രശംസിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ എന്നാണ് സിനിമ മേഖലയില്‍ നിന്ന് അറിയാൻ കഴിഞ്ഞത്. മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാൻ സാധ്യതകള്‍ ആമിര്‍ ഖാൻ ആരാഞ്ഞുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അറിയാൻ കഴിഞ്ഞത്.

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു 'ജയ ജയ ജയ ജയ ഹേ' നിര്‍മിച്ചത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലായിരുന്നു  'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് 'ജയ ജയ ജയ ജയ ഹേ'യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. കല  ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ എന്നിവരുമാണ്.

Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ