
ഈ കാലത്തെ മാറുന്ന കുടുംബ ബന്ധങ്ങളുടെ മനസ്സറിഞ്ഞൊരുക്കിയിരിക്കുന്ന ചിത്രമെന്ന പ്രേക്ഷകാഭിപ്രായം നേടുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'. കുടുംബങ്ങൾക്ക് ഒരു ടോട്ടൽ ഫീൽഗുഡ് വിരുന്നാണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. നോ വയലൻസ് നോ ഫൈറ്റ്, കുടുംബങ്ങൾക്ക് മാത്രമായി ഒരു ചിത്രം, ഇന്നത്തെ കുടുംബങ്ങൾക്ക് വേണ്ടതെല്ലാം ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ട്, എന്നാണ് തിയേറ്റർ ടോക്ക്. കുടുംബങ്ങളുടെ അകമഴിഞ്ഞ സ്വീകാര്യതയോടെ ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
മസിലളിയനായി മലയാളികൾ സ്വീകരിച്ച ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം. മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ വാക്കുകള്‍. ആക്ഷനിൽ എക്കാലത്തും ഞെട്ടിക്കാറുള്ള ഉണ്ണിയുടെ ഏറ്റവും ഒടുവിൽ എത്തിയ 'മാർക്കോ' എന്ന സിനിമയിലും ആക്ഷനിൽ അദ്ദേഹം ഗംഭീരമാണെന്ന് തെളിയിച്ചിരുന്നു.
എന്നാൽ ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടുന്ന രീതിയിൽ തനിക്ക് എത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി'യിൽ അദ്ദേഹം. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരുപിടി ഡോക്ടർ കഥാപാത്രങ്ങളുടെ ഗണത്തിലേക്കാണ് ഫാമിലികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഉണ്ണി മുകുന്ദന്‍റെ ഈ കഥാപാത്രവും എത്തിയിരിക്കുന്നത്.
തിയറ്ററുകളി ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകരിൽ നിന്നുള്‍പ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്. 'കിളിപോയി', 'കോഹിന്നൂർ' എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് നടത്തിയിരിക്കുന്നത്. കളിചിരികളും കുസൃതിത്തരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭി ലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കല്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ.
ALSO READ : അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; 'വിടാമുയര്‍ച്ചി' തീം മ്യൂസിക് എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ