'ക്രൂരം, കൊടൂരം, ദേവസേനയ്ക്ക് വന്ന മാറ്റം': അനുഷ്കയുടെ പുതിയ പടത്തിന്‍റെ ഗ്ലീംപ്‍സില്‍ ഞെട്ടി സിനിമ ലോകം

Published : Nov 08, 2024, 10:12 AM IST
'ക്രൂരം, കൊടൂരം, ദേവസേനയ്ക്ക് വന്ന മാറ്റം': അനുഷ്കയുടെ പുതിയ പടത്തിന്‍റെ ഗ്ലീംപ്‍സില്‍ ഞെട്ടി സിനിമ ലോകം

Synopsis

നടി അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രം ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആദിവാസി വേഷത്തിൽ, രക്തം ഒലിച്ചിറങ്ങുന്ന അനുഷ്കയെയാണ് പോസ്റ്ററിൽ കാണുന്നത്.

ഹൈദരാബാദ്: നടൻ അനുഷ്‌ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ 7 ന് പുറത്തിറങ്ങി. 2010 ല്‍ വന്‍ വിജയമായവേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീ‍ഡിയ പ്രതികരണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ചിത്രത്തിന്‍റെ പ്രഖ്യാപനം വരുന്നത്. 

തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഇര, ക്രിമിനല്‍, ഇതിഹാസം' ഘാട്ടി ഇനി രാജ്ഞി ഭരിക്കും' എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്ലുക്ക് ഇറങ്ങിയിരിക്കുന്നത്. 

ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 

അതേ സമയം കഴിഞ്ഞ ദിവസം അനുഷ്ക അഭിനയിക്കുന്ന മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്. 

ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കത്തനാര്‍. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന് ജന്മദിനാശംസ നേര്‍ന്ന് കത്തനാറായി എത്തുന്ന ജയസൂര്യ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. അനുഷ്‍ക ഷെട്ടി നായികയായി വേഷമിട്ട ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിച്ചിരിക്കുന്നത്.

അനുഷ്‍ക ഷെട്ടി നായികയായ ഹിറ്റ് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്സ് ഓഫീസില്‍ ആകെ 50 കോടി രൂപയിലധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്‍ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. 

ജയസൂര്യയുടെ 'കത്തനാറില്‍' അനുഷ്കയുടെ റോള്‍ എന്ത്?; തെന്നിന്ത്യന്‍ സുന്ദരിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് !

മലയാളവും ഹിന്ദിയും വൻ ഹിറ്റ്; 'മാർക്കോ'യെ തെലുങ്കുകാർക്ക് പരിചയപ്പെടുത്താൻ അനുഷ്ക ഷെട്ടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മരിക്കാനുള്ള സാധ്യത 30 ശതമായിരുന്നു, സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസ് തിരികെ നൽകി'; തുറന്നുപറഞ്ഞ് റാണ ദഗുബാട്ടി
സനീഷ് മേലേപ്പാട്ട് നായകന്‍; 'ഇനിയും' ഈ മാസം 27 ന് തിയറ്ററുകളില്‍