'മന്നിപ്പ്': സംഗീത സാന്ദ്രമായ അപ്ഡേറ്റ് നടത്തി സൂര്യയുടെ കങ്കുവ

Published : Nov 07, 2024, 08:13 PM ISTUpdated : Nov 07, 2024, 09:06 PM IST
'മന്നിപ്പ്': സംഗീത സാന്ദ്രമായ അപ്ഡേറ്റ് നടത്തി സൂര്യയുടെ കങ്കുവ

Synopsis

നവംബർ 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

കൊച്ചി: തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. 'മന്നിപ്പ്' എന്ന മെലഡിയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദേവി ശ്രീ പ്രസാദാണ് ഗാനത്തിന് സംഗീതം നല്‍കിയത്.  സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പുതിയ ഒരു അപ്‍ഡേറ്റും ഏറെ ശ്രദ്ധേയമാണ്. റിലീസ് ദിനത്തില്‍ സിനിമ 10,000 സ്‍ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് ചിത്രത്തിന്റ നിര്‍മാതാവ് വ്യക്തമാക്കുന്നത്. 

കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

രണ്ട് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ഇപ്പോള്‍ ഇറങ്ങുന്നത്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞിരുന്നു. 

കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.

'ആ സംഭവത്തില്‍ നിന്നും മനസിലായി, വലിയ തെറ്റ് പറ്റി' : ആ ചിത്രത്തിന്‍റെ കാര്യം തുറന്നുപറ‍ഞ്ഞ് സൂര്യ

പ്രതീക്ഷ പകര്‍ന്ന് തുടക്കം, അഡ്വാൻസ് കളക്ഷനില്‍ കങ്കുവ നേടിയത്, റിലീസിന് 100 കോടി കവിയുമോ?

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ