
ചെന്നൈ: 20 കൊല്ലത്തിന് ശേഷം ഒരു ചിത്രം റിലീസ് ദിനം പോലെ തീയറ്ററില്‍ സ്വീകരിക്കപ്പെടുന്ന അപൂര്‍വ്വതയ്ക്കാണ് വിജയ് നായകനായ ഗില്ലി സാക്ഷ്യം വഹിക്കുന്നത്. തമിഴില്‍ ഇപ്പോള്‍ തീയറ്റര്‍ വരള്‍ച്ചയാണ്. വലിയ ചിത്രങ്ങള്‍ ഒന്നും വരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് തീയറ്റര്‍ ഉടമകള്‍ റീ റിലീസ് ആരംഭിച്ചത്. ഇപ്പോഴിതാ വിജയ് അഭിനയിച്ച 2004ലെ ഗില്ലി ഇറങ്ങി. 20 കോടിയോളം നേടിയിരിക്കുന്നു. ഈ റി റിലീസ് വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ ധരണി.
ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ലെന്ന് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ദൂള്‍ എന്ന ചിത്രം കഴിഞ്ഞ ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു എന്ന പടം കാണുന്നത്.
ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്‍റെ ചിത്രവും, ഒരു ലൈറ്റ് ഹൗസ് തീം പ്രണയകഥയും, ഒരു റോഡ് മൂവിയും ഞാന്‍ ആലോചിച്ചു വരുകയായിരുന്നു. ഇതെല്ലാം ആ സിനിമയില്‍ ചേര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് ഇത് വേറെ രീതിയില്‍ നന്നായി ചെയ്യാം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് എഎം രത്നത്തെ സമീപിച്ച് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങാന്‍ ആവശ്യപ്പെട്ടു. വിജയിയെ വച്ച് ചെയ്യാന്‍ തീരുമാനം എടുത്തു.
ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി വിജയിയെ മാറ്റി. അത് കുറേ ഇമോഷനും, കോമഡിയും ചിത്രത്തിന് നല്‍കി. ഗില്ലി വരുന്ന കാലത്ത് വിജയിക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം വിജയി ഒരു ബ്രാന്‍റായി. ഇപ്പോഴും ചിത്രത്തിന്‍റെ വിജയം സൂചിപ്പിക്കുന്നത് അതാണ്.
ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന് തീര്‍ച്ചയായും ഒരു സാധ്യതയുണ്ടെന്നും ധരണി പറയുന്നു. എന്നാല്‍ അതിന് വേണ്ടിയുള്ള സാഹചര്യം ഒരുങ്ങണമെന്നും ധരണി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേ സമയം ഗില്ലി 2 വിനുള്ള സാധ്യത നിര്‍മ്മാതാവ് എഎം രത്നവും തള്ളിക്കളയുന്നില്ല. ഗില്ലിയിലെ നായകനെ നായകനായിട്ടല്ല, ഒരു സാധാരണ ബോയ് എന്ന നിലയിലാണ് ഗില്ലിയില്‍ കൈകാര്യം ചെയ്യുന്നത് എന്നതിനാലാണ് ഗില്ലി ഒരു വിജയമായത്. ചിത്രത്തിന്‍റെ റീ-റിലീസ് സിനിമാ ഹാളുകളിൽ മികച്ച രീതിയിൽ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍ട്ട് 2 സിനിമകൾക്ക് ഇപ്പോൾ പൊതുവെ ട്രെന്‍റാണ്. ബാഹുബലി 2, ഗദ്ദർ 2 എന്നിവ ഹിറ്റായിരുന്നു. ഞങ്ങൾ നിലവിൽ മുന്‍പ് നിര്‍മ്മിച്ച 7G റെയിൻബോ കോളനി 2 പ്ലാന്‍ ചെയ്യുകയാണ്, അതുപോലെ തന്നെ, ഗില്ലി 2 സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് എഎം രത്നം പറയുന്നു.
'പെരുമാനി മോട്ടോഴ്സ്' ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തിയറ്ററുകളിൽ ; പോസ്റ്ററുമായി അണിയറക്കാര്‍
'ധൈര്യമുണ്ടെങ്കില്‍ ഗെയിം കളിച്ച് തോല്‍പ്പിക്കൂ': തിരിച്ചുവന്ന സിജോയുടെ പോര്‍വിളി.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ