'ഗോസ്റ്റ് പാരഡൈസ്' ഓഡിയോ ലോഞ്ച് ഓസ്ട്രേലിയയില്‍ നടന്നു

Published : Jun 14, 2025, 10:15 PM IST
ghost paradise malayalam movie audio launch at australia

Synopsis

ജോയ് കെ മാത്യു രചന, സംവിധാനം

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡൈസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യു ആണ്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്‍ലാന്‍ഡിലെ ബ്രിസ്ബെയ്ന്‍ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഓഡിയോ ലോഞ്ച് നടന്നത്. നടനും സംവിധായകനുമായ ജോയ് കെ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു. അസറ്റ്‌ മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്തു. നടിയും നർത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, നടന്മാരായ സി പി സാജു, ഷാമോൻ, ജോബിഷ്, എന്നിവർ സംസാരിച്ചു. ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാർ പങ്കെടുത്തു.

കേരളത്തിൽ എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിലെ ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബെന്‍ എന്നിവിടങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മലയാള ചലച്ചിത്ര താരങ്ങളെയും ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ഓസ്‌ട്രേലിയൻ മലയാളി നടീനടന്മാരേയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്. സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഗ്ലോബൽ മലയാളം സിനിമയുടെ  ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്.

ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഇവരെ കൂടാതെ ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര നടീനടന്മാരായ  ഷാമോൻ, സാജു, ജോബിഷ്, ജോബി, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്‍മി, മാർഷൽ, സൂര്യാ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജനി, അലോഷി, തങ്കം, ജിൻസി, സതി എന്നിവരും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ  ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ്  ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന് അണിയറക്കാര്‍ പറയുന്നു.

ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ്  (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക(കലാ സംവിധാനം), സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റ് )  ചന്ദ്രശേഖർ  (സൗണ്ട് ഡിസൈനര്‍), കെ.ജെ. മാത്യു കണിയാംപറമ്പിൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ് (ഫൈനാൻസ് കണ്ട്രോളർ),  ക്ലെയര്‍, ജോസ് വരാപ്പുഴ ( പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍),  രാധാകൃഷ്ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഡേവിസ് വർഗീസ് (പ്രൊഡക്ഷൻ മാനേജർ) അസ്സോസിയേറ്റ് ഡയറക്ടർ (ഉണ്ണികൃഷ്ണൻ ചിറ്റൂർ)  ലൈറ്റ് യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി,ആംഫി ഓസ്ട്രേലിയ), കാമറ ,ലെന്‍സ് ( മാർക്ക് 4 മീഡിയ കൊച്ചി,ആംഫി ഓസ്ട്രേലിയ) സ്റ്റുഡിയോ (ലിൻസ് കൊച്ചി, ആംഫി ഓസ്ട്രേലിയ) ജുബിൻ രാജ് (സൗണ്ട് മിക്സ് ), സി.ആർ.സജയ് ( കളറിസ്റ്റ് ) പാൻഡോട്ട് ഡിസൈൻ (പോസ്റ്റർ ഡിസൈനർ) എം.കെ.ഷെജിൻ(പി.ആർ.ഒ.) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ