'ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ലൈഫ്', സൂപ്പര്‍നാച്വറല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Published : Oct 19, 2021, 02:22 PM IST
'ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ലൈഫ്', സൂപ്പര്‍നാച്വറല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ലൈഫ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഹോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ലൈഫ് (Ghostbusters: Afterlife). ജേസൺ റീറ്റ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ ലൈഫെന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജേസൺ റീറ്റ്മാനും ഗില്‍ കെനനും ചേര്‍ന്നാണ്. ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ ലൈഫെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

അമേരിക്കൻ സൂപ്പര്‍നാച്വറല്‍ കോമഡി ചിത്രമായിട്ടാണ് ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ ലൈഫ് എത്തുന്നത്.  ഗോസ്റ്റര്‍ബസ്റ്റേഴ്‍സ്, ഗോസ്റ്റ് ബസ്റ്റേഴ്‍സ് രണ്ട് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ഇത്. ജേസണിന്റെ പിതാവ് ഇവാനാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തത്.ജേസണിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം എത്തുമ്പോള്‍ ഗോസ്റ്റ്‍ബസ്റ്റേഴ്‍സിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 

ഇവാൻ റീറ്റ്‍മാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

എറിക് സ്റ്റീല്‍ബെര്‍ഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റോബ് സൈമൻസെൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഗോസ്റ്റ്‍ബസ്റ്റേഴ്‍സ്: ആഫ്റ്റര്‍ലൈഫെന്ന ചിത്രം റിലീസിന് മുമ്പേ പ്രദര്‍ശിപ്പിച്ചപ്പോള്‍ വൻ അഭിപ്രായമാണ് ലഭിച്ചത്. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ചിത്രം 2021 നവംബര്‍ 19ന് റിലീസ് ചെയ്യുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വൻ താരനിരയുമായി അമൽ നീരദ്; ബാച്ച്ലർ പാർട്ടി D’EUX’ ഫസ്റ്റ്ലുക്ക് പുറത്ത്, റിലീസ് നവംബർ 19ന്
ബിഗ് ബോസ് ഷോയിലെ വിവാദ പരാമർശം: സൈബർ ആക്രമണത്തിന് പിന്നാലെ വിശദീകരണവുമായി വിജയ് സേതുപതി