വിദ്യാ ബാലന്റെ ഹിറ്റ് നൃത്ത രംഗം ഒറ്റക്കാലില്‍ നിന്ന് ആവിഷ്‍ക്കരിച്ച് പതിനൊന്നുകാരി, വീഡിയോ തരംഗമാകുന്നു

Published : Oct 05, 2019, 06:26 PM ISTUpdated : Oct 05, 2019, 06:29 PM IST
വിദ്യാ ബാലന്റെ ഹിറ്റ് നൃത്ത രംഗം ഒറ്റക്കാലില്‍ നിന്ന് ആവിഷ്‍ക്കരിച്ച് പതിനൊന്നുകാരി, വീഡിയോ തരംഗമാകുന്നു

Synopsis

വിദ്യാ ബാലൻ അഭിനയിച്ച പാട്ട് രംഗത്തിന് ഒറ്റക്കാലില്‍ ഡാൻസ് ചെയ്‍ത് വിസ്‍മയിപ്പിച്ച് പതിനൊന്നുകാരി.

വിദ്യാ ബാലൻ ഹിറ്റാക്കിയ പാട്ടിന് ഒറ്റക്കാലിന് ചുവടുവകള്‍ വെച്ച് പതിനൊന്നുകാരി. അഞ്ജലി എന്ന പെണ്‍കുട്ടിയുടെ നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

വിദ്യാ ബാലൻ അഭിനയിച്ച മേരേ ധോല്‍നേ എന്ന ഹിറ്റ് പാട്ടിന് ആണ് അഞ്ജലിയും ചുവടുകള്‍ വച്ചത്. ഒരു കാലില്‍ നിന്നായിരുന്നു നൃത്തം എന്നതായിരുന്നു അതിന്റെ പ്രത്യേകത. ഡോ. അര്‍ണാബ് ഗുപ്‍തയാണ് അഞ്ജലിയുടെ ഡാൻസിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തത്. നൃത്തത്തില്‍ വലിയ താല്‍പര്യമുള്ള കുട്ടിയായിരുന്നു അഞ്ജലി എന്ന് ഡോ. അര്‍ണാബ് ഗുപ്‍ത പറയുന്നു. പക്ഷേ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു കാല്‍ നഷ്‍ടമായി. നര്‍ത്തകിയായ സുധാ ചന്ദ്രന്റെ ജീവിതകഥ പറഞ്ഞാണ് ഞങ്ങള്‍ ഡോക്ടര്‍മാരും നെഴ്‍സുമാരും അഞ്ജലിയെ നൃത്തത്തിന്റെ ലോകത്തിലേക്ക് തന്നെ വീണ്ടും കൊണ്ടുവന്നത്. വിധിയോട് പോരാടി കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ നൃത്തം ചെയ്‍ത് ആള്‍ക്കാരുടെ അഭിനന്ദനം വാങ്ങുന്നു- ഡോ. അര്‍ണാബ് ഗുപ്‍ത പറയുന്നു. കൊല്‍ക്കത്തയിലെ ഒരു ചടങ്ങിലായിരുന്നു അഞ്ജലിയുടെ ഡാൻസ്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ