പപ്പുവായി ഗോകുല്‍ സുരേഷ്, അമ്പലമുക്കിലെ വിശേഷങ്ങളുടെ മോഷൻ പോസ്റ്റര്‍

By Web TeamFirst Published Mar 18, 2021, 11:17 AM IST
Highlights

ഗോകുല്‍ സുരേഷ് നായകനാകുന്ന സിനിമയാണ് അമ്പലമുക്കിലെ വിശേഷങ്ങള്‍.

യുവ നായകനിരയിലെ ശ്രദ്ധേയനായ നടനാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ മകൻ എന്നതിലുപരിയായി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഇരിപ്പിടമുറപ്പിക്കാനുള്ള ശ്രമത്തിലാണ്  ഗോകുല്‍ സുരേഷ്. ഇതിനകം തന്നെ അഭിനയിച്ച വേഷങ്ങളൊക്കെ ശ്രദ്ധേയമാക്കി മാറ്റുകയും ചെയ്‍തു. ഇപോഴിതാ ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമയായ അമ്പലമുക്കിലെ വിശേഷങ്ങളുടെ മോഷൻ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. ഗോകുല്‍ സുരേഷ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

പപ്പു എന്ന കഥാപാത്രമായാണ് കാളിദാസ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയറാം കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും ജയറാം കൈലാസിന്റേത് തന്നെ. ഗണപതി, ലാല്‍, മേജര്‍ രവി, ഉല്ലാസ് പന്തളം തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ മോഷൻ പോസ്റ്റര്‍ ഗോകുല്‍ സുരേഷ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന കഥയായിരിക്കും ചിത്രത്തിന്റേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

രഞ്ജൻ അബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

അരുള്‍ ദേവ്, രഞ്‍ജിൻ രാജ് എന്നിവരാണ് സംഗീത സംവിധായകര്‍.

click me!