സേതുവിന്റെ തിരക്കഥയില്‍ 'എതിരെ', നായകനായി ഗോകുല്‍ സുരേഷ്

Published : Apr 08, 2021, 10:50 AM ISTUpdated : Apr 08, 2021, 11:08 AM IST
സേതുവിന്റെ തിരക്കഥയില്‍ 'എതിരെ', നായകനായി ഗോകുല്‍ സുരേഷ്

Synopsis

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമയാണ് എതിരെ.

സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് മലയാളത്തിന്റെ യുവനിരയില്‍ സ്ഥാനമുറപ്പിക്കുകയാണ്. ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന സിനിമ പ്രഖ്യാപിച്ചു. ഗോകുല്‍ സുരേഷ് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. എതിരെ എന്ന സിനിമയിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്. ഗോകുല്‍ സുരേഷ് ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു മിസ്റ്ററി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

സേതുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ കെ ജോബിയാണ് സംവിധായകൻ. പുതിയ സിനിമയെ കുറിച്ച് അറിയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. നൈല ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ഗോകുല്‍ സുരേഷ് തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമയ്‍ക്കായി എല്ലാവരും കാത്തിരിക്കുന്നു.

റഹ്‍മാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്ന സിനിമയിലും ഗോകുല്‍ സുരേഷ് നായകനായി എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അങ്ങനെ വീഴാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് അവർ കൂടെനിന്നു'; മനസു തുറന്ന് അമൃത സുരേഷ്
'ഞങ്ങൾ തമ്മിൽ വഴക്കൊക്കെ ഉണ്ടാകാറുണ്ട്, പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമേയുള്ളൂ..'; പ്രണവിനെ കുറിച്ച് വിസ്മയ മോഹൻലാൽ