
അല്‍ഫോണ്‍സ് പുത്രന്‍റെ രണ്ടാമത്തെ ചിത്രത്തിന് മികച്ച പ്രതികരണം. ആദ്യ ഭാഗത്തെ ലാഗിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം മികച്ച ചിത്രമാണെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ രണ്ടാമത്തെ ചിത്രം പുറത്തിറക്കുന്നത്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം വേള്‍ഡ് വൈഡായി 1300 കളിലധികം സ്‍ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനുണ്ടായ നീണ്ട ഇടവേള തന്നെയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ തൊട്ട് പിന്നാലെ ചിത്രം അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയെന്ന വാര്‍ത്തയും വന്നു.
കൂടുതല്‍ വായനയ്ക്ക്: 'ഗോള്‍ഡ്' എത്തുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്
1300 കളിലധികം സ്‍ക്രീനുകളിലായി ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്‍ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്‍റെ ഗാനരചയിതാവ്.
കൂടുതല്‍ വായനയ്ക്ക്: 'ഗോള്‍ഡ്' റിലീസിനു മുന്നേ 50 കോടി ക്ലബില്‍, പൃഥ്വിരാജിന്റെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ്
ഇതിനിടെ 'പാട്ട്' എന്നൊരു ചിത്രം അൽഫോൺസ് പുത്രന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചു. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായിക. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. എന്നാൽ, പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.
ട
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ