'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്

Published : Nov 14, 2022, 06:04 PM IST
'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്

Synopsis

പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം

അല്‍ഫോന്‍സ് പുത്രന്‍റെ ഗോള്‍ഡിനോളം സമീപകാത്ത് പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങള്‍ ഇല്ല. വന്‍ വിജയം നേടിയ പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ഗോള്‍ഡിന്‍റെ പ്രധാന യുഎസ്‍പി. ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയതിനാല്‍ റിലീസും നീളുകയായിരുന്നു. ചിത്രം എപ്പോള്‍ കാണാനാവും എന്നത് അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എപ്പോഴും നേരിടേണ്ടിവരുന്ന ചോദ്യമാണ്. ഇപ്പോഴിതാ അതിനൊരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ്. 

ഗോള്‍ഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്, ഗോള്‍ഡിന്‍റെ ലൊക്കേഷനില്‍ നിന്ന് പൃഥവിരാജിനൊപ്പമുള്ള തന്‍റെ ചിത്രത്തിനൊപ്പം ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ അണിയറക്കാരില്‍ ഒരാളില്‍ നിന്നും ആദ്യമായാണ് ഇത്തരതതില്‍ ഒരു അപ്ഡേഷന്‍ എത്തുന്നത് എന്നതിനാല്‍ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. 

ALSO READ : 'കാപ്പ' ക്രിസ്‍മസിന് തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് ഗോള്‍ഡ്. നയന്‍താരയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. പ്രേമത്തിനു ശേഷം എത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ആയതിനാല്‍ തമിഴ്നാട് തിയറ്റര്‍ അവകാശത്തില്‍ മികച്ച തുകയാണ് ഗോള്‍ഡ് നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.25 കോടിക്കാണ് ഇതിന്‍റെ വില്‍പ്പന നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി