അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനെ പുറത്താക്കി ?

Published : Nov 25, 2024, 02:23 PM IST
അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനെ പുറത്താക്കി ?

Synopsis

അജിത്ത് കുമാർ നായകനാകുന്ന ഗുഡ് ബാഡ് അഗ്ലിയിൽ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെ മാറ്റി ജിവി പ്രകാശ് കുമാറിനെ നിയമിച്ചു എന്ന വാർത്ത പുറത്തുവന്നു. 

ചെന്നൈ: അജിത്ത് കുമാര്‍ നായകനാകുന്ന ഗുഡ് ബാഡ് അഗ്ലി അതിന്‍റെ ഷൂട്ടിന്‍റെ അവസാനഘട്ടത്തിലാണ്. ചിത്രം പൊങ്കലിന് ഇറങ്ങിയേക്കും എന്ന അഭ്യൂഹം വന്നിരുന്നെങ്കിലും പടം വൈകും എന്നാണ് പുതിയ വിവരം. അതേ സമയം ചിത്രത്തിന്‍റെ അണിയറയില്‍ വന്‍ മാറ്റം വരുന്നു എന്നാണ് പുതിയ വാര്‍ത്ത. 

ചിത്രത്തിന്‍റെ സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്ന ദേവി ശ്രീ പ്രസാദിനെ ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും മാറ്റുന്നു എന്നാണ് വിവരം. പകരം ജിവി പ്രകാശ് കുമാര്‍ എത്തും എന്നാണ് വിവരം. ആദ്യമായാണ് അജിത്ത് ചിത്രത്തിന് ജിവി പ്രകാശ് കുമാര്‍ സംഗീതം നല്‍കുക എന്നാണ് തമിഴ് സിനിമ ട്രാക്കര്‍മാര്‍ക്കിടയിലെ സംസാരം. 

അടുത്തിടെ ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന പുഷ്പ 2 സിനിമയുടെ പാശ്ചത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയിരുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാറും നിര്‍മ്മാതാക്കളും എടുത്തതായിരുന്നു തീരുമാനം. അതേ സമയം പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് തന്നെയാണ്  ഗുഡ് ബാഡ് അഗ്ലി  നിര്‍മ്മാതാക്കളും എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പുഷ്പയുടെ ഗാനം പുറത്തിറക്കല്‍ ചടങ്ങില്‍ പ്രധാന താരമായത് ഡിഎസ്പിയായിരുന്നു. ഇതിന് പിന്നാലെയാണ് അജിത്ത് സിനിമയില്‍ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയ വാര്‍ത്ത വന്നത്. 

അതേ സമയം അടുത്തിടെ വന്‍ പ്രതീക്ഷയോടെ എത്തി വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയ സൂര്യയുടെ കങ്കുവയുടെ സംഗീത സംവിധാനവും ദേവി ശ്രീ പ്രസാദാണ് നിര്‍വഹിച്ചിരുന്നത്. മാര്‍ക്ക് ആന്‍റണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

വിഡാ മുയര്‍ച്ചിക്ക് വമ്പൻ ഡീല്‍, ഒടിടി അപ്‍ഡേറ്റ് പുറത്ത്

ദളപതി വിജയ്‍യുടെ മകൻ സംവിധാനം, ചിത്രത്തില്‍ നായകൻ സൂപ്പര്‍ഹിറ്റ് യുവ നടൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക