നിറഞ്ഞാടാൻ അജിത്ത് കുമാര്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Published : Mar 15, 2025, 09:09 AM IST
നിറഞ്ഞാടാൻ അജിത്ത് കുമാര്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Synopsis

ഗുഡ് ബാഡ് അഗ്ലിയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു.  

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത്ത് കുമാറിന്റെ നിറഞ്ഞാട്ടമായിരിക്കും പുതിയ ചിത്രത്തില്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്നുവെന്നതാണ് ആകര്‍ഷണം. ചിത്രം റിലീസ് ഏപ്രില്‍ 10നാണ്. ഗുഡ് ബാഡ് അഗ്ലിയുടെ ടീസര്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.

അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്നതാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അജിത്ത് നായകനായി വേഷമിട്ടതില്‍ മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. തമിഴകത്തിന്റെ അഥര്‍വ നായകനായി എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: 685 ദിവസങ്ങള്‍ക്കിപ്പുറം ആ മമ്മൂട്ടി ചിത്രം ഒടിടിയില്‍, ട്രോള്‍, അഭിനന്ദിച്ചും കമന്റുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍