കളക്ഷനില്‍ ഒന്നാമത് 'ലിയോ', പക്ഷേ സെര്‍ച്ചില്‍ അല്ല; ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട തമിഴ് ചിത്രം?

Published : Dec 12, 2023, 03:40 PM IST
കളക്ഷനില്‍ ഒന്നാമത് 'ലിയോ', പക്ഷേ സെര്‍ച്ചില്‍ അല്ല; ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട തമിഴ് ചിത്രം?

Synopsis

ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും തിരയപ്പെട്ട 10 ചിത്രങ്ങള്‍

ഇന്‍റര്‍നെറ്റില്‍ വര്‍ഷാവര്‍ഷമുള്ള ടോപ്പ് സെര്‍ച്ച് ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിടാറുണ്ട്. 2023 ല്‍ വിവിധ വിഭാഗങ്ങളിലായി ഏറ്റവുമധികം തിരയപ്പെട്ട വാക്കുകള്‍ ഏതൊക്കെയെന്ന പട്ടികകള്‍ അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സിനിമയുമുണ്ട്. ആഗോളാടിസ്ഥാനത്തിലുള്ളതും ഓരോ രാജ്യങ്ങള്‍ തിരിച്ചുള്ളതും പ്രേക്ഷകര്‍ക്ക് അറിയാനാവും. ഇന്ത്യയില്‍ ഇക്കുറി ഏറ്റവും തിരയപ്പെട്ട 10 ചിത്രങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം തമിഴ് ചിത്രങ്ങളുമുണ്ട്.

തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം വിജയ് നായകനായ ലിയോ ആണെങ്കിലും ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം അതല്ല. മറിച്ച് രജനികാന്ത് നായകനായ ജയിലര്‍ ആണ്. രണ്ടാം സ്ഥാനത്ത് ലിയോയും. മൂന്നാം സ്ഥാനത്തും ഒരു വിജയ് ചിത്രമാണ്. വാരിസ് ആണ് അത്. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം തെരയപ്പെട്ട സിനിമകളില്‍ ആദ്യ സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും രണ്ടാമത് സണ്ണി ഡിയോളിന്‍റെ ഗദര്‍ രണ്ടുമാണ്. മൂന്നാം സ്ഥാനത്ത് ടോപ്പ് 10 ലെ ഒരേയൊരു ഹോളിവുഡ് എന്‍ട്രി ഓപ്പണ്‍ഹെയ്മര്‍.

നാലാം സ്ഥാനത്ത് പ്രഭാസ് നായകനായ ആദിപുരുഷും അഞ്ചാമത് ഷാരൂഖ് ഖാന്‍റെയും ബോളിവുഡിന്‍റെതന്നെയും തിരിച്ചുവരവ് ചിത്രമായ പഠാനും. ആറാം സ്ഥാനത്ത് ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയാണ്. ഏഴാമത് രജനികാന്തിന്‍റെ ജയിലര്‍, എട്ടാമത് വിജയ് നായകനായ ലിയോ, ഒന്‍പതാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3, പത്താം സ്ഥാനത്ത് വിജയ്‍യുടെ വാരിസ് എന്നിങ്ങനെയാണ് ബാക്കി പട്ടിക. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ താരം ഷാരൂഖ് ഖാന്‍ ആണ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ രണ്ട് റിലീസുകളാണ് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. പഠാനും ജവാനും. മൂന്നാമതൊരു ചിത്രം കൂടി അദ്ദേഹത്തിന്‍റേതായി ഈ വര്‍ഷം പുറത്തെത്താനുണ്ട്. ക്രിസ്‍മസ് റിലീസ് ആയി എത്തുന്ന ഡങ്കിയാണ് അത്. 

ALSO READ : 'ആള്‍ക്കൂട്ടമുള്ള സെറ്റില്‍ ലാല്‍ എന്‍റെ കൈ പിടിക്കും, മമ്മൂക്ക മറ്റൊന്നാണ് ചോദിക്കുക'; രഞ്ജിത്ത് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ