സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിന് ഒപ്പം ഗോപിചന്ദും

Web Desk   | Asianet News
Published : Mar 05, 2020, 07:01 PM IST
സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിന് ഒപ്പം ഗോപിചന്ദും

Synopsis

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അടുത്തതായി നായകനാകുന്നത്. അണ്ണാത്തെ എന്നാണ്, സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് ആരെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

മീന, ഖുശ്‍ബു എന്നിവരും ചിത്രത്തിലുണ്ട്. നയൻതാരയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയായിരിക്കും ചിത്രം പറയുക. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് സംഗീത സംവിധായകൻ.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്