
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഗോവിന്ദ. കോണ്‍ഗ്രസിലൂടെ രാഷ്‍ട്രീയ നേതാവായും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 40 വര്‍ഷം നീണ്ട ബന്ധം പങ്കാളിയുമായി ഉപേക്ഷിക്കുകയാണ് ഗോവിന്ദ എന്നാണ് പുതിയ റിപ്പോര്‍ട്ട്. മുപ്പതുകാരിയായ ഒരു നടിയുമായി ഗോവിന്ദ പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അറുപത്തിരണ്ടു വയസ്സുണ്ട് നടൻ ഗോവിന്ദയ്‍ക്ക്. ഗോവിന്ദയുടെ കാമുകിയ്‍ക്കാകട്ടെ 30 വയസ്സും. 32 വയസ് വ്യത്യാസമുള്ള ബന്ധം സിനിമാ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല കാമുകി ഒരു മറാത്തി സിനിമാ നടിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നടൻ ഗോവിന്ദയില്‍ നിന്ന് വിവാഹ മോചനം നേടാൻ ഭാര്യ തീരുമാനിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഡിവോഴ്‍സ് നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
സുനിതയാണ് നടൻ ഗോവിന്ദയുടെ ഭാര്യ. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം നടന്നത്. 1987 മാര്‍ച്ച് 11നായിരുന്നു വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണ് ഉള്ളത്. കുറച്ചു കാലമായി ഗോവിന്ദയുടെയും സുനിതയുടെയും താമസം ഒരുമിച്ചല്ല. ഗോവിന്ദയുമായുള്ള അസ്വാരസ്യം നേരത്തെ സുനിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. താനും കുട്ടികളും ഒരുമിച്ചാണെന്നും താരം വേറെയാണ് താമസിക്കുന്നതെന്നും സുനിത ഒരിക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഡിവോഴ്‍സ് നോട്ടീസ് അയച്ചിട്ട് കുറച്ചുനാളായിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡിവോഴ്സ് നോട്ടീസുമായി ബന്ധപ്പെട്ട് ഗോവിന്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹീറോ നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് ഗോവിന്ദ. ഗോവിന്ദയുടെ ഡാൻസ് നമ്പറുകളും പ്രശസ്‍തമാണ്. നായകൻ എന്നതിലുപരി തമാശ രംഗങ്ങളിലും താരം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെങ്കിലും രാഷ്‍ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നത് കരിയറില്‍ തിരിച്ചടിയായി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെ ലോക്സ്ഭാംഗമായ താരം നിലവില്‍ ശിവസേനയിലാണ് പ്രവര്‍ത്തിക്കുന്നത്.
Read More: 12 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിജയ് ചിത്രം ഒടിടിയില്‍, സ്‍ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക