Omicron : ഒമിക്രോൺ ജാ​ഗ്രത: പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

By Asianet MalayalamFirst Published Dec 28, 2021, 4:46 PM IST
Highlights

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തി സംസ്ഥാന സ‍ർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം (Second Show) അനുവദിക്കില്ല. 

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

ഒമിക്രോൺ സാഹചര്യം മുൻനിർത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങൾക്ക് സ‍ർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ്രാത്രികാല നിയന്ത്രണം. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍  രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതൽ പുലര്‍ച്ചെ അഞ്ചു വരെയുള്ള നിയന്ത്രണം ഒമിക്രോണും പുതുവർഷാഘോഷവും മുൻനിർത്തിയാണെന്നാണ് സ‍ർക്കാർ വാദം. 

click me!