Latest Videos

ജി.ആർ. ഇന്ദുഗോപനും ഉണ്ണി ആറിനും ആനന്ദ് ഏകർഷിക്കും പത്മരാജൻ പുരസ്‌കാരം 

By Web TeamFirst Published May 22, 2024, 6:33 PM IST
Highlights

ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും  തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

തിരുവനന്തപുരം: 33-ാമത് പദ്മരാജന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ആനോ  എന്ന നോവല്‍ രചിച്ച ജി.ആര്‍. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. അഭിജ്ഞാനം എന്ന ചെറുകഥയുടെ കര്‍ത്താവായ ഉണ്ണി ആര്‍. മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.  ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും  തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ രചിച്ച എം.പി. ലിപിന്‍ രാജ് അര്‍ഹനായി. വി.ജെ. ജെയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.  

click me!