ഇന്നസെന്‍റിന്‍റെ കൊച്ചുമകനൊപ്പം ടിനി ടോമിന്‍റെയും ബാദുഷയുടെയും മക്കള്‍; 'ഹായ് ഗയ്‍സ്' തുടങ്ങി

Published : Jun 24, 2025, 04:48 PM IST
grand son of actor innocent to debut as an actor in hai guys movie

Synopsis

ഐ എം എലിയാസ് തിരക്കഥ, സംവിധാനം

നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, അക്വ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഹായ് ഗയ്സ്. ചിത്രത്തിന്‍റെ പൂജാ കർമ്മം തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വച്ച് നടന്നു. പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫാ. പോൾ തേക്കാനത്ത് ആദ്യ ദീപം തെളിയിച്ചു. രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടിനി ടോം, ബിജുക്കുട്ടന്‍, സുനിൽ സുഖദ, കലാഭവൻ നിയാസ്, നിർമ്മൽ പാലാഴി, ബെന്നി കലാഭവൻ, ഡയാന ഹമീദ്, സ്മിനു തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ഷിജു കോഴിക്കോട്, മേക്കപ്പ് സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ് സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗൗതം കൃഷ്ണ, പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ