ജനപ്രീതിക്ക് മറ്റൊരു തെളിവ്; ഗൂഗിള്‍ 'മോസ്റ്റ് സെര്‍ച്ച്ഡ്' ലിസ്റ്റില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി

Published : Jun 24, 2025, 03:47 PM IST
prince and family ott release date announced dileep binto stephen zee 5

Synopsis

ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം

സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം മെയ് 9 നാണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്റര്‍ റിലീസിന്‍റെ 43-ാം ദിനം ചിത്രം ഒടിടിയിലും എത്തി. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിം​ഗ്. അവിടെയും മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഈ ചിത്രം നേടിയ ജനപ്രീതി സംബന്ധിച്ച് പുതിയൊരു തെളിവും വാര്‍ത്തയാവുകയാണ്. ​ഗൂ​ഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി സ്വന്തമാക്കിയത്.

ചിത്രം മലയാളത്തിന് പുറമെ തമിഴിലും സ്ട്രീം ചെയ്യുന്നുണ്ട്. ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക്‌ ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ഫിലിമോഗ്രഫിയിലെ 30-ാം ചിത്രവുമായിരുന്നു ഇത്.ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. റിലീസിന് ശേഷമാണ് അണിയറക്കാര്‍ ചിത്രത്തിനായുള്ള പ്രൊമോഷല്‍ അഭിമുഖങ്ങളും മറ്റും നല്‍കിയത്. ഇവയും ശ്രദ്ധ നേടിയിരുന്നു. റാണിയ, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ