
മുംബൈ: റാപ്പർ ധർമേഷ് പർമർ(Dharmesh Parmar) അന്തരിച്ചു. ഇരുപത്തി നാല് വയസ്സായിരുന്നു. നേരത്തെയുണ്ടായിരുന്ന ഹൃദ്രോഗമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംഗീതലോകത്ത് എം.സി ടോഡ് ഫോഡ് എന്ന പേരിലാണ് ധര്‍മേഷ് അറിയപ്പെട്ടിരുന്നത്(Dharmesh Parmar Passed Away).
രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെയാണ് ധർമേഷ് ശ്രദ്ധേയനായത്. പിന്നീട് ‘ഗള്ളി ബോയ്’ റാപ്പർ എന്നും ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങി. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഇന്ത്യ 91 എന്ന ഗാനത്തിന് ശബ്ദം നല്‍കി.
ധർമേഷിന്റെ അകാലത്തിലുള്ള വിയോഗം സംഗീതലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി, സോയ അക്തര്‍ തുടങ്ങിയ നിരവധി താരങ്ങൾ മരണത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് രംഗത്തെത്തി.
'കെജിഎഫ് 2'വുമായി ആദ്യദിന ഏറ്റുമുട്ടല്‍ ഒഴിവാക്കി വിജയിയുടെ 'ബീസ്റ്റ്'
ചെന്നൈ: വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ഏപ്രില്‍ 13ന് ബീസ്റ്റ് ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഡേറ്റ് തിരുത്തിയാണ് ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. പൂജ ഹെഗ്‌ഡേ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേ സമയം പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഒരു ദിവസം മുന്‍പ് ചിത്രം എത്തുന്നത് എന്നാണ് സൂചന. കന്നഡ സൂപ്പര്‍താരം യാഷ് നായകനായി പാന്‍ ഇന്ത്യ ഹിറ്റായ കെജിഎഫിന്‍റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. വര്‍ഷങ്ങളായി പ്രതീക്ഷിക്കപ്പെടുന്ന റിലീസാണ് ചിത്രത്തിന്. എന്നാല്‍ ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.
അതേസമയം ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെയുള്ളവർ ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തി. അറബിക് കുത്തു തരംഗത്തിന് പിന്നാലെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അനിരുദ്ധിന്റെ സംഗീതത്തിൽ വിജയ് പാടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കാർത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു തരംഗമായും ഈ ഗാനമെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ