ഷെയ്ൻ നിഗത്തിന്‍റെ റൊമാന്‍റിക് ചിത്രം 'ഹാൽ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Feb 24, 2025, 05:12 PM IST
ഷെയ്ൻ നിഗത്തിന്‍റെ റൊമാന്‍റിക് ചിത്രം 'ഹാൽ' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

ഷെയ്ൻ നിഗത്തിനെ നായകനാക്കി വീരൻ സംവിധാനം ചെയ്യുന്ന 'ഹാൽ' എന്ന റൊമാന്റിക് ചിത്രം റിലീസിനൊരുങ്ങുന്നു. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രം ഷെയ്ൻ നിഗത്തിൻ്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണ്.

കൊച്ചി: ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ ചിത്രമാണ് 'ഹാൽ'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ൻ നിഗത്തിൻറെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോണി ആൻറണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജെ വി ജെ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്ന ഹാലിൻറെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടൈയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, നാഥൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, സഞ്ജയ് ഗുപ്ത

പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോറിയോഗ്രഫി: സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, പ്രൊജക്ട് കോ-ഓ‍ർഡിനേറ്റർ: ജിബു.ജെടിടി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിൻറ്, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

50 എപ്പിസോഡുകൾ പിന്നിട്ട് 'പവിത്രം'; സന്തോഷം പങ്കുവെച്ച് നയന

ധ്യാനിന്‍റെ തിരക്കഥയില്‍ ശ്രീനിവാസന്റെ തിരിച്ചുവരവ് 'ആപ് കൈസേ ഹോ' റിലീസിനൊരുങ്ങുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്