പ്രശസ്‍തയായ നടിയായിരുന്നില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു, മറുപടിയുമായി മാധുരി ദീക്ഷിത്

Web Desk   | Asianet News
Published : Aug 11, 2020, 02:39 PM IST
പ്രശസ്‍തയായ നടിയായിരുന്നില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു, മറുപടിയുമായി മാധുരി ദീക്ഷിത്

Synopsis

സിനിമയില്‍ എത്തിയിട്ട് 36 വര്‍ഷം കഴിഞ്ഞതിന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാധുരി ദീക്ഷിത്.

ആരാധകരുടെ പ്രിയപ്പെട്ട നടി മാധാരു ദീക്ഷിത് സിനിമയില്‍ എത്തിയിട്ട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സിനിമയില്‍ എത്തിയില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ഒരു ചോദ്യത്തിന് മാധുരി ദീക്ഷിത് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സാമൂഹ്യ മാധ്യമത്തില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു മാധുരി ദീക്ഷിത്. പ്രശസ്‍തയായ നടിയായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ താങ്കള്‍ എന്തുചെയ്യുമായിരുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. താൻ ജനിറ്റിക്സില്‍ ഗവേഷണം നടത്തുമായിരുന്നുവെന്നാണ് മാധുരി ദീക്ഷിത്തിന്റെ മറുപടി.  ഹോളിഡേ ചെലവഴിക്കാൻ എവിടെയാണ് ഇഷ്‍ടം, ഏതാണ് സ്വന്തം സിനിമയില്‍ ഏറ്റവും ഇഷ്‍ടം എന്നായിരുന്നു മറ്റൊരു ചോദ്യം. ബീച്ച് ഹോളിഡേ ആണ് ഇഷ്‍ടപ്പെടുന്നത്, എല്ലാ സിനിമകളും ഇഷ്‍ടമാണ് എന്ന് മറുപടി പറഞ്ഞു. 36 വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച മൂന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ ആദ്യത്തെ ഹിറ്റ് സിനിമ, വിവാഹദിവസം,  കുട്ടിയുണ്ടായ ദിവസം എന്നിങ്ങനെയായിരുന്നു മാധുരി ദീക്ഷിതിന്റെ മറുപടി.

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ