പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം, നാഗ് അശ്വിൻ ചിത്രത്തിനായി ആരാധകര്‍

Web Desk   | Asianet News
Published : Aug 11, 2020, 12:26 PM IST
പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം, നാഗ് അശ്വിൻ ചിത്രത്തിനായി ആരാധകര്‍

Synopsis

രാജ്യത്തെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാകുകയാണ് പ്രഭാസ്.                                                              

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭാസ് രാജ്യത്ത് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് എന്നാണ് ടൊളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. 

മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്കാണ് പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം ലഭിക്കുക. വലിയ ക്യാൻവാസില്‍ ചെയ്യുന്ന ചിത്രമാണ് ഇത്. നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുകയെന്നാണ് വാര്‍ത്ത.  അഭിനയിക്കുന്നതിന് 70 കോടി രൂപ  പ്രതിഫലമായും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാകും ലഭിക്കുക. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനാകും പ്രഭാസ്. നേരത്തെ എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിനായി രജനികാന്ത് 70 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് ഒരു പുരാണ കഥയിലും നായകനാകുന്നുവെന്ന് വാര്‍ത്തയുണ്ട്.  നാഗ് അശ്വിൻ സംവിധാനം ചെയ്യുന്നത് ഒരു സയൻസ് ഫിക്ഷനാണ്.  രാധാ കൃഷ്‍ണകുമാര്‍ ഒരുക്കുന്ന പ്രണയ ചിത്രം രാധേ ശ്യാം ആകും പ്രഭാസിന്റേതായി ആദ്യം റിലീസ് ചെയ്യുക. എന്തായാലും പ്രഭാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക