
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെയ്ൽ മേരി. പ്രേക്ഷകരിൽ ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ട്രെയ്ലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിലെത്തും.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും താരനിരയിലുണ്ട്. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഹെയ്ൽ മേരി’യുടെ പിന്നിൽ മലയാള സിനിമയിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്.
മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘മാരിവിൽ ചിറകേ’ ട്രെൻഡിംഗ് ലിസ്റ്റിൽ ഇപ്പോഴും മുൻനിരയിൽ തുടരുകയാണ്.ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി – കലൈ കിങ്സൺ, ആക്ഷൻ – സന്തോഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ – അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ – അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ് – ശ്രീക് വാര്യർ, വി.എഫ്.എക്സ്. – പ്രോമിസ്, സ്റ്റിൽസ് – സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ : സ്നേക്ക് പ്ലാന്റ് ,പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പി ആർ ഓ : പ്രതീഷ് ശേഖർ , ഹെയ്ൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ