അക്ഷയ് കുമാർ- സെയ്‍ഫ് അലി ഖാൻ- പ്രിയദർശൻ ചിത്രം 'ഹയ്‌വാൻ' ടീസർ പുറത്ത്

Published : Aug 12, 2026, 03:21 PM IST
Haiwaan

Synopsis

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹയ്‌വാൻ' എന്ന ചിത്രത്തിലൂടെ സെയ്‍ഫ് അലി ഖാനും അക്ഷയ് കുമാറും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.

സെയ്‍ഫ് അലി ഖാനെയും അക്ഷയ് കുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹയ്‌വാൻ ടീസർ പുറത്ത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്‍ഫ് അലി ഖാനും ഒന്നിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഹയ്‌വാൻ. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ നിർമ്മിക്കുന്ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത് സെപ്റ്റംബർ 11 നാണ്

ഭൂത് ബംഗ്ല എന്ന ചിത്രത്തിന് ശേഷമെത്തുന്ന പ്രിയദർശൻ സിനിമയായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. പ്രിയദർശന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂഇടയാണ് ഭൂത് ബംഗ്ല. 120 കോടിയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാൾ മനോഹരമായി ജീവിക്കും'; കുറിപ്പുമായി രഹ്ന
സൂര്യ - മമിത ബൈജു ചിത്രം; 'വിശ്വനാഥ് ആൻഡ് സൺസ്' കേരള ബുക്കിം​ഗ് ആരംഭിച്ചു