സ്പെഷ്യലി ഏബിൾഡ് മാരത്തോൺ 'കടകൻ' താരം ഹക്കീം ഷാജഹാൻ ഉദ്ഘാടനം ചെയ്‍തു

Published : Feb 12, 2024, 01:18 PM IST
സ്പെഷ്യലി ഏബിൾഡ് മാരത്തോൺ 'കടകൻ' താരം ഹക്കീം ഷാജഹാൻ ഉദ്ഘാടനം ചെയ്‍തു

Synopsis

ഹക്കീം ഷാജഹാൻ  നായകനാകുന്നതില്‍ വരാനിരിക്കുന്ന ചിത്രമാണ് കടകൻ.  

ഹക്കിം ഷാജഹാന്റെ കടകന്റെ പ്രമോഷന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ സ്പെഷ്യലി ഏബിൾഡ് മാരത്തോൺ സംഘടിപ്പിച്ചു. ഹക്കീമാണ് ഫ്ലാഗ് ഓഫ് ചെയ്‍തത്. ആവേശമേറ്റിയ മാരത്തോണിലെ വിജയികൾക്കുള്ള സമ്മാന​ദാനവും താരം നിര്‍വഹിച്ചു.ഹക്കീം ഷാജഹാൻ നായകനാകുന്ന കടകൻ സംവിധാനം ചെയ്യുന്നത് സജില്‍ മമ്പാടാണ്.

കഥയും സജില്‍ മമ്പാടിന്റേതാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം ജാസിൻ ജസീൽ. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു.

കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിർമ്മാതാവ്. കടകൻ' ഫെബ്രുവരി 23ന് പ്രദര്‍ശനത്തിനെത്തും. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശരൻ. വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്പ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  റി റെക്കോർഡിംങ് മിക്സർ ബിബിൻ ദേവ്, , മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങൾ ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്‍ണ, ആക്ഷൻ ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, കോറിയോഗ്രഫി: റിഷ്‍ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ ബാബു നിലമ്പൂർ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ കൃഷ്‍ണപ്രസാദ് കെ വി, പിആർഒ ശബരി എന്നിവരാണ്.

Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'