
യുഎഇ: ദുബായിലെ കൊക്കക്കോള അരീനയിൽ മോഹൻലാലെത്തുകയാണ് ഡിസംബർ 2ന് അതും യുഎഇയുടെ ദേശീയദിനത്തിൽ. മലയാളിയുടെ ഇഷ്ട താര ജോഡികളായ മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ഷോയിൽ എത്തുന്ന താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തുവിട്ടു. സിനിമ, സംഗീത രംഗത്തെ വൻ താരനിരയും ഷോയിൽ പങ്കെടുക്കും.
ചിരിയും ചിന്തകളും നിറച്ച് കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, നിയാസ് ബക്കർ, വിനോദ് കോവൂർ, റിയാസ് നർമകല, സൗമ്യ ഭാഗ്യൻ പിള്ള എന്നിവർ. മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകളുമായി വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഷാഫി കൊല്ലം. വേദിയെ ഇളക്കി മറിക്കാൻ സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് എന്നിവർ. ഡിസംബർ രണ്ടിനാണ് 'ഹല മോഹൻ ലാൽ, ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ' ആരാധകർക്ക് മുന്നിലെത്തുന്നത്.
ഹല മോഹൻലാൽ ഷോയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ 20 ശതമാനം ഡിസ്കൗണ്ടിൽ oca-cola-arena.com, platinumlist.net എന്നീ സെറ്റുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എല്ലാവരെയും ഈ മെഗാ ഇവന്റിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ ഇക്വിറ്റി പ്ലസ് അറിയിച്ചു. ദുബായ് കലണ്ടർ ഓഫ് ഇവന്റ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളം ഇവന്റായി 'ഹല മോഹൻ ലാൽ' മാറിയെന്ന് സംഘാടകർ അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ