
ഗായകനായ സലീം കോടത്തൂരും മകളും ഗായികയുമായ ഹന്നയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഗാനമേളകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ഹൃദയം കവര്‍ന്ന മിന്നും താരമാണ് ഹന്നമോള്‍. ഇപ്പോള്‍ ഹന്നമോളുടെയും തന്‍റെയും ജീവിതത്തിലെ ഒരു വലിയ നേട്ടം പങ്കുവെച്ചിരിക്കുകയാണ് സലീം കോടത്തൂര്‍. ഹന്നമോളെ സംബന്ധിച്ച് വലിയ സന്തോഷം നിറഞ്ഞ ദിവസമെന്നാണ് സലീം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
ഹന്നമോള്‍ 11 സെന്‍റ് ഭൂമി വാങ്ങിച്ച സന്തോഷമാണ് സലീം അറിയിച്ചിരിക്കുന്നത്. വലിയ വിലയുള്ളത് ഒന്നുമല്ലെങ്കിലും സ്വന്തമായി ഭൂമി സ്വന്തമാക്കാൻ ഹന്നമോള്‍ക്ക് കഴിഞ്ഞുവെന്ന് സലീം പറയുന്നു. കലാരംഗത്തെ കടന്ന് വരുമ്പോള്‍ ഹന്നമോള്‍ ഒരു ചെറിയ പട്ടം മാത്രമായിരുന്നു. ആ പട്ടത്തിന് ഒരു മാലാഖയെ പോലെ പറക്കാനുള്ള എല്ലാ ഊര്‍ജവും പകര്‍ന്ന് നൽകിയവര്‍ക്ക് സലീം നന്ദി പറയുന്നുമുണ്ട്.
ഹന്നമോളുമായി ഉദ്ഘാടന വേദയില്‍ പോകുമ്പോഴും വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴുമൊക്കെ ചിലര്‍ ഇടുന്ന കമന്‍റുകളെ കുറിച്ചും സലീം പറയുന്നുണ്ട്. സഹതാപത്തിന് വേണ്ടിയാണോ ലൈക്കിന് വേണ്ടിയാണോ കുഞ്ഞുമായുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. ഹന്നമോളും കമന്‍റുകള്‍ വായിക്കുന്നത് കൊണ്ട് ഇത്തരം കമന്‍റുകള്‍ കണ്ടാല്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം