58 ദിവസത്തിൽ 428 കോടി കളക്ഷൻ; വമ്പൻ നേട്ടവുമായി 'ഹനുമാൻ അൻഷ്'

Published : Oct 04, 2026, 12:59 PM IST
Hanuman Ansh Collection

Synopsis

വിശാല്‍ ചതുര്‍വേദി സംവിധാനം ചെയ്ത ഹനുമാന്‍ അന്‍ഷ് എന്ന ഡിവോഷണല്‍ ചിത്രം ആഗോള ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി. ഹിന്ദു ഗുരുവായിരുന്ന നീം കരോലി ബാബയുടെ ജീവിതം പറയുന്ന ഈ സിനിമയ്ക്ക് കേവലം 2 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്.

വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ഹനുമാന്‍ അന്‍ഷ് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്നു. കേവലം 2 കോടി മാത്രം മുതൽ മുടക്കി ചിത്രീകരിച്ച സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും 428 കോടിയാണ് ഇതുവരെ നേടിയത്. റിലീസ് ചെയ്ത 58 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 7 ന് ആയിരുന്നു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരേപോലെ പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഒരു സ്ലീപ്പര്‍ ഹിറ്റ് ആയി മാറുകയായിരുന്നു.

റിലീസ് ദിനമായ ഓഗസ്റ്റ് 7 ന് ബോക്സ് ഓഫീസില്‍ 10 ലക്ഷം ഓപണിംഗുമായി തുടങ്ങിയ ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം നേടിയത് 1.08 കോടിയാണ്. ഒരു മാസത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 61 കോടിയില്‍ എത്തി. നീം കരോലി ബാബയെക്കുറിച്ച് താന്‍ തന്നെ എഴുതിയ ഡിവൈന്‍ ഡിടൂര്‍: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഡോ. വിശാല്‍ ചതുര്‍വേദി ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോഭിനവ് സത്യയാണ് നീം കരോലി ബാബയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

ചന്ദന്‍ കെ ആനന്ദ്, അനില്‍ രസ്തോഗി, നിഖില്‍ ദുബൈ, ഭഗ്‍വന്‍ ദാസ് പട്ടേല്‍, നേഗ പരഞ്ജ്പേ, ഉദയ്സിംഗ് രാജ്പുത്, പൂര്‍ണിമ തിവാരി, ഗൗതം ത്രിപാഠി, ഗുല്‍ഷന്‍ പാണ്ഡേ, രാജീവ് മിശ്ര, റിഷികേഷ് ദുബേ, വിഹാന്‍ ഷെഡ്ഗേ, സാദ്വിക് ശര്‍മ്മ, അലക്സി ഡാനിറോവ്, സന്തോഷ് ദീക്ഷിത്, ബ്രിജ്പാല്‍ സിംഗ്, യഷ് പാണ്ഡേ, അമന്‍ മെഹ്ത, രാജ്നീഷ് ശ്രീവാസ്തവ, അഭിഷേക് മിശ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വംഭൂ മീഡിയ നെറ്റ്‍വര്‍ക്കും ഹോളി കൗ ഹോം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശാല്‍ ബാവയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷംഖ് രജധ്യാക്ഷ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസ് തൂത്തുവാരാൻ മുത്തുവേൽ പാണ്ഡ്യൻ എത്തുന്നു; രജനികാന്ത് ചിത്രം 'ജയിലർ 2' ട്രെയ്‌ലർ അപ്‌ഡേറ്റ്
സൈജു കുറുപ്പ് നായകനായി ആരം, ഒടിടി റൈറ്റ്സ് വിറ്റു