'വാഴ 1'ന് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ചിത്രീകരണം ആരംഭിക്കുന്നു

Published : May 12, 2026, 09:59 PM IST
Happiloop starring Manju Warrier

Synopsis

ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' എന്ന ചിത്രത്തിന്റെ പൂജ ഇരിഞ്ഞാലക്കുടയിൽ നടന്നു. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, മധു വാര്യർ, വി.കെ. പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ചൊവ്വാഴ്ച ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ച ആരംഭിക്കും.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്.

ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: കൃപേഷ് അയ്യപ്പൻകുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനീഷ് സി. സലിം, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ജി. നായർ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: ലിജി പ്രേമൻ, വിഎഫ്എക്‌സ്: പ്രോമൈസ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, പിആർഒ: എ.എസ്. ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ: റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ: ദിലീപൻ ജി. കൃഷ്ണ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഭരണം കിട്ടിയില്ലേ, അടികൂടരുത്, പ്രായം കുറഞ്ഞവര്‍ മുഖ്യമന്ത്രിയാകട്ടെ '; 105 വയസുള്ള മുത്തശ്ശിയുടെ വാക്കുകൾ പങ്കിട്ട് യുട്യൂബർ
4 മണിക്കല്ല, സൂര്യ ചിത്രം 'കറുപ്പ്' ആദ്യ ഷോ തുടങ്ങുന്നത് ഈ സമയത്തിൽ; അനുമതി നൽകി മുഖ്യമന്ത്രി വിജയ്; നന്ദി അറിയിച്ച് നിർമ്മാതാക്കൾ