4 മണിക്കല്ല, സൂര്യ ചിത്രം 'കറുപ്പ്' ആദ്യ ഷോ തുടങ്ങുന്നത് ഈ സമയത്തിൽ; അനുമതി നൽകി മുഖ്യമന്ത്രി വിജയ്; നന്ദി അറിയിച്ച് നിർമ്മാതാക്കൾ

Published : May 12, 2026, 08:50 PM IST
Karuppu starring Suriya FDFS update

Synopsis

Karuppu movie starring Suriya FDFS update. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന 'കറുപ്പ്' മെയ് 14-ന് റിലീസ് ചെയ്യും. ആർജെ ബാലാജിയാണ് സംവിധാനം. 

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കുന്ന 'കറുപ്പ്' തിയേറ്ററുകളിൽ എത്തുകയാണ്. തൃഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിന്റെ ആദ്യ ഷോ എപ്പോഴായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ ഒന്നടങ്കം.

പുലർച്ചെ 4 മണിക്കായിരിക്കും ആദ്യ ഷോ എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അനുമതി ലഭിക്കുമോ എന്ന സംശയവും പ്രേക്ഷകർക്കിടയിൽ നിലനിന്നിരുന്നു. ഇപ്പോഴിതാ കറുപ്പിന്റെ ആദ്യ ഷോ രാവിലെ 9 മണിക്കായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. അനുമതി നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തത്‌.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മൂന്ന് വിവാഹങ്ങൾ, 17 വർഷം വെറുതെ കളഞ്ഞു; ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു, പക്ഷേ..; തുറന്നുപറഞ്ഞ് മീര വാസുദേവൻ
"എനിക്ക് ഗീത പ്രഭാകറിനെയാണ് ഇഷ്ടം, അവർക്ക് നീതി കിട്ടണം..": മോഹൻലാൽ