Happy Birthday Shah Rukh Khan|വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷാരൂഖ് ഖാൻ, പ്രതീക്ഷകള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Nov 02, 2021, 09:27 AM IST
Happy Birthday Shah Rukh Khan|വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷാരൂഖ് ഖാൻ, പ്രതീക്ഷകള്‍ ഇങ്ങനെ

Synopsis

സീറോ എന്ന ഒടുവിലത്തെ ചിത്രം പരാജയമായതിന്റെ ക്ഷീണം മാറ്റാൻ വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാൻ.

കിംഗ് ഖാൻ, പ്രണയ നായകൻ.. ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഷാരൂഖ് ഖാന് (Shah Rukh Khan). ഒട്ടേറെ വര്‍ഷങ്ങളായി ബോളിവുഡിന്റെ മറു പേരുകളില്‍ ഒന്നെന്ന പോലെയുള്ള ഷാരൂഖ് ഖാൻ എന്നും ആഘോഷമാണ് പ്രേക്ഷകര്‍ക്ക്. സമീപകാലങ്ങളില്‍ അത്ര വിജയ ചിത്രങ്ങള്‍ സ്വന്തമാക്കാനായില്ല ഷാരൂഖ് ഖാന് എന്നത് വാസ്‍തവം തന്നെ. പക്ഷേ വൻ തിരിച്ചുവരവ് ഷാരൂഖ് ഖാനില്‍ നിന്ന് എന്നും പ്രതീക്ഷിക്കുന്നുണ്ട് ബോളിവുഡ് ആരാധകര്‍. മകൻ ആര്യൻ ഖാന്റെ അറസ്റ്റ് വീഴ്‍ത്തിയ കരിനിഴലില്‍ നിന്ന് ഷാരൂഖ് ഖാൻ ജ്വലിച്ചുയരുന്നതിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. അതു കൊണ്ടുതന്നെ ഇത്തവണ ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍  (Shah Rukh Khan birthday) പുതിയ ചിത്രങ്ങളുടെ അപ്‍ഡേറ്റിനായാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2018ല്‍ 'സീറോ' എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സീറോ വൻ പരാജയമായിരുന്നു. 'പത്താൻ' എന്ന പുതിയ ചിത്രത്തിലാണ് ഇനി ആരാധകരുടെ പ്രതീക്ഷ. റോ ഏജന്റ് പത്താനായിട്ടാണ് ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ പത്താന് തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് നായിക. അടുത്ത വര്‍ഷമാണ് റിലീസ്.

യാഷ് രാജ് ഫിലിംസിന്റെ നിര്‍മാണത്തിലുള്ള ഏറ്റവും ചിലവേറിയ ചിത്രമാണ് പത്താൻ. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷാരൂഖ് ഖാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യൻ ഹിറ്റ് മേക്കര്‍ ആറ്റ്‍ലിയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്.  10 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ പൂനെയിലായിരുന്നു. കിംഗ് ഖാന്‍റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ തരംഗമായിരുന്നു.   പ്രിയാമണി, റാണ ദഗുബാട്ടി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഐപിഎല്‍ മത്സരത്തിനിടെയാണ് ഷാരൂഖ് ഖാനും ആറ്റ്‍ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടുള്ള ചര്‍ച്ചകളിലൂടെ ഒരു ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു. രാജ്‍കുമാര്‍  ഹിറാനിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊന്ന്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ