മഞ്ജു വാര്യർ- മുകേഷ് ചിത്രം 'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് ഇന്ന് പുറത്തിറങ്ങും

Published : Oct 07, 2026, 09:59 AM IST
happiloop

Synopsis

ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്, മധു വാര്യർ, വി.കെ. പ്രകാശ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ: കൃപേഷ് അയ്യപ്പൻകുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനീഷ് സി. സലിം, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ജി. നായർ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: ലിജി പ്രേമൻ, വിഎഫ്എക്‌സ്: പ്രോമൈസ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, പിആർഒ: എ.എസ്. ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ: റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ: ദിലീപൻ ജി. കൃഷ്ണ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
ഏകൻ നായകനായി എത്തുന്ന 'ഹൈക്കു' ട്രെയ്‌ലർ പുറത്ത്