ക്വാറന്റൈൻ കാലത്ത് കുട്ടികള്‍ക്കായി കളിവീടുണ്ടാക്കി ഹരീഷ് കണാരൻ!

Web Desk   | Asianet News
Published : Mar 27, 2020, 07:55 PM IST
ക്വാറന്റൈൻ കാലത്ത് കുട്ടികള്‍ക്കായി കളിവീടുണ്ടാക്കി ഹരീഷ് കണാരൻ!

Synopsis

കുട്ടികള്‍ക്കായി ഉണ്ടാക്കിയ പന്തലിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ഹരീഷ് കണാരൻ.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയാനാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്. അതേസമയം വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ കുടുംബവും കുട്ടികളുമൊത്ത് സമയം ചിലവഴിക്കുകയാണ് ചിലര്‍. കുട്ടികള്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ.

പണ്ട് അവധിക്കാലത്ത് കുട്ടികള്‍ ചെറിയ പന്തലുകള്‍ കെട്ടി സ്വന്തം കളിവീടാക്കി മാറ്റുമായിരുന്നു. കുട്ടികള്‍ മുതിര്‍ന്നവരുടെ സഹായത്തോടെയാണ് അത് ചെയ്യാറ്. വീട്ടിലിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പന്തലുണ്ടാക്കി കൊടുത്തിരിക്കുകയാണ് ഹരീഷ് കണാരനും. കുട്ടി വീടിന്റെ ഫോട്ടോയും ഹരീഷ് കണാരൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെപ്പേരാണ് ഫോട്ടോകള്‍ക്ക് കമന്റുമായി രംഗത്ത് എത്തുന്നതും.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ