'ഈ നടന വാലിബന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഏട്'; ഹരീഷ് പേരടി

Published : Jun 13, 2023, 07:48 AM ISTUpdated : Jun 13, 2023, 08:26 AM IST
'ഈ നടന വാലിബന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഏട്'; ഹരീഷ് പേരടി

Synopsis

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിന് ഒപ്പമുള്ള ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുക ആണ് നടൻ ഹരീഷ് പേരടി. 

ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിൽ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം മോഹൻലാലും ഒന്നിച്ചുള്ള ഷൂട്ടിം​ഗ് കഴിഞ്ഞുവെന്നും ഹരീഷ് പേരടി കുറിക്കുന്നു. മോഹൻലാലിന് പൊന്നാട അണിയിക്കുന്ന തന്റെ ഫോട്ടോയും ഹരീഷ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം എന്നാണ് ഇതേക്കുറിച്ച് ഹരീഷ് എഴുതിയത്. 

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു...ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം ...ലാലേട്ടാ..

തമാശയിലും സീരിയസിലും ഇടപെടില്ല, 'വാട്ട് ഈസ് യുവര്‍ പ്രോബ്ലം': റിനോഷിനോട് മോഹന്‍ലാല്‍

അതേസമയം, മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയിൽ പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ആണ് വിവരം. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

പ്രശാന്ത് പിള്ളയാണ് വാലിബന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്.

ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം
'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ