'അഭിനയമില്ലാത്ത മനുഷ്യന്‍റെ ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തി'; ഹരീഷ് പേരടി

Published : Apr 25, 2020, 06:31 PM IST
'അഭിനയമില്ലാത്ത മനുഷ്യന്‍റെ ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തി'; ഹരീഷ് പേരടി

Synopsis

''എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു''

കോഴിക്കോട്: കൊവിഡ് പേടിയില്‍ രാജ്യമൊന്നാകെ ജാഗ്രതയോടെ വീടുകളില്‍ അഭയം തേടിയ കാലത്ത് അന്വേഷണങ്ങളുമായി നടന്‍ മോഹൻലാലിന്റെ ഫോൺ കോൾ തന്നെ തേടിയെത്തിയ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് പേരടി. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

'എനിക്ക് ഉറപ്പുണ്ടായിരുന്നു, ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി... റെഡ് ചില്ലിസ്, ലോഹം, പുലിമുരുകൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ... പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലയ്ക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു...

അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു.. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്... എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ' ഫസ്റ്റ്ലുക്ക് നാളെ
'എന്റെ ചോരയ്ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് എനിക്ക് തന്നെ അറിയാം..'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വി, ഖലീഫ ട്രെയ്‌ലർ പുറത്ത്