
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും പറഞ്ഞ പേരടി, നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ മോദിക്ക് ഉമ്മ തരാമെന്നും പറഞ്ഞു. പുതിയ പദ്ധതികൾക്കായി കേരളം കാത്തിരിക്കുന്നു എന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകൾ
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്ക്കതിയില്ല...കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ...എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം...ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം...25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു...എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും...എന്റെ പേര്..ഹരീഷ് പേരടി.
ടാസ്കിലെ മാസ്റ്റർ പ്ലാനർമാർ ക്യാപ്റ്റൻസിയിലേക്ക്, രണ്ട് പേർ അഴിക്കുള്ളിലേക്കും
നേരത്തെയും വന്ദേ ഭാരതിൽ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയിരുന്നു. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി.
"എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും...ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ...", എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞിരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ