മോഹൻലാലിന് ബോഡി ഷെയിമിംഗ്, പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? സിനിമയെ പിന്തുണച്ച് ഹരീഷ് പേരടി

Web Desk   | Asianet News
Published : Jun 23, 2020, 03:35 PM ISTUpdated : Jun 23, 2020, 03:57 PM IST
മോഹൻലാലിന് ബോഡി ഷെയിമിംഗ്, പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? സിനിമയെ പിന്തുണച്ച് ഹരീഷ് പേരടി

Synopsis

മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?. പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? എന്ന് ചോദിച്ചാണ് ഹരീഷ് പേരടി സിനിമയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് അറിയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിമര്‍ശനങ്ങളുമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. സിനിമയെ കലാകാരന്റെ ആവിഷ്‍കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുകയെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?. പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡി ഷെയിമിംഗ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്‍തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്. കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു. രണ്ട് സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്. സിനിമയെ കലാകാരന്റെ ആവിഷക്കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മോർഫ് ചെയ്ത ഫോട്ടോകൾ, കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണി'; ചിന്മയിക്കെതിരെ സൈബർ ആക്രമണം, കാരണം താലിയെ കുറിച്ച് ഭർത്താവ് നടത്തിയ പരാമർശം
ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ