Latest Videos

'നാക്ക് പിഴയാണെങ്കില്‍ അത് തിരുത്തേണ്ടത് സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചാകണം'; പാർവതിയെ പിന്തുണച്ച് ഹരീഷ് പേരടി

By Web TeamFirst Published Oct 13, 2020, 9:57 AM IST
Highlights

മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ച് പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതാകൂ എന്നും ഹരീഷ് പറഞ്ഞു.

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. താന്‍ പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ച് പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതാകൂ എന്നും ഹരീഷ് പറഞ്ഞു.

ഇടവേള ബാബുവിന് പറ്റിയത് നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പ് ചോദിച്ചിട്ടാണെന്നും ഹരീഷ് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി

ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ...അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക്...

Posted by Hareesh Peradi on Monday, 12 October 2020
click me!