'സൗഹൃദം തേങ്ങയാണ്', മീടൂവിന് ശേഷം സമവായത്തിന് അലൻസിയർ വിളിച്ചപ്പോൾ ശ്യാം പുഷ്കരൻ & കോ. പറഞ്ഞത് ..

Published : Apr 26, 2019, 10:09 PM IST
'സൗഹൃദം തേങ്ങയാണ്', മീടൂവിന് ശേഷം സമവായത്തിന് അലൻസിയർ വിളിച്ചപ്പോൾ ശ്യാം പുഷ്കരൻ & കോ. പറഞ്ഞത് ..

Synopsis

'ആഭാസം' എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് പറഞ്ഞ് വിവാദം ആളിക്കത്തുന്നതിനിടെയാണ് അലൻസിയർ ശ്യാം പുഷ്കരനെയും കൂട്ടുകാരെയും വിളിച്ചത്. 

കൊച്ചി: നടനും സുഹൃത്തുമായ അലൻസിയർക്കെതിരെ മീ ടൂ ആരോപണം ഉയർന്നപ്പോൾ സന്ധി സംഭാഷണത്തിനായി നടൻ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്തും നിർമാതാവുമായ ശ്യാം പുഷ്‍കരൻ. WCC-യുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്യാം പുഷ്കരനെയും കൂട്ടുകാരെയും പ്രശ്നം ഒത്തു തീർക്കാനാണ് അലൻസിയർ വിളിച്ചത്.

ആക്രമണത്തിന് ഇരയായ അഭിനേത്രിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുള്ള സന്ധി സംഭാഷണത്തിനുമില്ലെന്ന് അലൻസിയർക്ക് വ്യക്തമായി മറുപടി നൽകിയെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു. WCC-യുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു ശ്യാം പുഷ്കരന്‍റെ വെളിപ്പെടുത്തൽ.

ശ്യാം പുഷ്കരന്‍റെ വാക്കുകൾ :

''ഞങ്ങൾ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കിൽ പാട്രിയാർക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തുക. അങ്ങനെയാവുമ്പോൾ നമുക്ക് അവരെ നിയന്ത്രിക്കാൻ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേർവഴി കാണിക്കാം.

WCC തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരണമെന്ന് WCC ആവശ്യപ്പെട്ടത്. സിനിമാരംഗത്ത് കംപ്ലെയ്‍ന്‍റ്സ് സെൽ വേണം. സ്ത്രീകൾക്ക് ഈ രംഗത്ത് സുരക്ഷാ സംവിധാനങ്ങൾ വേണം. ആദ്യത്തെ രണ്ട് വർഷം കൊണ്ട് WCC അടിസ്ഥാനപരമായ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 

ഞാനൊരു wanna be feminist ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ്. ആദ്യസമയത്ത് സ്ത്രീപക്ഷസിനിമ ചെയ്യണമെന്ന് കരുതി, അമ്മയുടെയും കൂട്ടുകാരിയുടെയും ഒക്കെ ബുദ്ധിമുട്ടുകൾ കണ്ട്, അത്തരമൊരു സിനിമയെടുക്കാൻ ശ്രമിച്ചയാളാണ് ഞാൻ. പക്ഷേ, പുരുഷമേധാവിത്വം ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധതയാണ് പുറത്തു വരിക. അത് പരമാവധി തിരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

WCC പാട്രിയാർക്കിയെ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെപ്പോലുള്ള പുരുഷൻമാർക്ക് ധൈര്യം തരുന്നുണ്ട്. അതാണ് അവരോടൊപ്പം നിൽക്കാൻ എനിക്ക് കഴിയുന്നത്.

ഒരു കാര്യം കൂടി പറഞ്ഞ് എന്‍റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്. #MeToo, വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‍മെന്‍റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലൻസിയർ. അദ്ദേഹത്തിന്‍റെ കൂടെ രണ്ട് മൂന്ന് സിനിമകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. മീടൂ വന്നപ്പോൾ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങൾ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെൺകുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. 

സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. നന്ദി.''

വീഡിയോ കാണാം:

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ