അനശ്വര രാജൻ നായികയായ പുതിയ തമിഴ് ചിത്രം 'ലക്കി ദി സൂപ്പർസ്റ്റാർ' ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. lucky the superstar starring anaswara rajan and gv prakash kumar ott streaming.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ, പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അനശ്വര രാജൻ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അടക്കം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അബിഷൻ ജീവിന്ത് നായകനായി എത്തിയ വിത്ത് ലവ് ആയിരുന്നു അനശ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിൽ മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ അനശ്വരയും ജി.വി പ്രകാശ്കുമാറും ഒന്നിച്ചെത്തിയ ലക്കി ദി സൂപ്പർസ്റ്റാർ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. നേരിട്ടുള്ള ഒടിടി റിലീസ് ആയിരുന്നു ചിത്രം. ഉദയ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അനശ്വരയുടെ മേക്ക്ഓവറിനെയും പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദേവദർശിനി, സുബ്ബു പഞ്ചു അരുണാചലം, ഇളങ്കോ കുമാരവേൽ, ഡാനിയൽ ആനി പോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ലക്കി എന്ന നായയുടെയും അവന്റെ ജീവിതത്തിലെ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിഷാം അബ്‌ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.

അതേസമയം പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് വിത്ത്ഒ ലവ് ഒരുക്കിയിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

YouTube video player