റിലീസ് തീയതി പ്രഖ്യാപിച്ച് മമിത ബൈജു- സംഗീത് പ്രതാപ് ചിത്രം 'ഹലോ ഡിയർ'

Published : Oct 09, 2026, 10:17 PM IST
Hello Dear starring Mamitha Baiju and Sangeeth Prathap

Synopsis

ഡിനോയ് പൗലോസ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ റൊമാന്‍റിക് കോമഡി ചിത്രമാണ് 'ഹലോ ഡിയർ'. സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന 'ഹലോ ഡിയർ' ലോകമെമ്പാടും 2027 ജനുവരി 29ന് എത്തുന്നു ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു ആദ്യമായി സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമതു ചിത്രം കൂടിയാണിത്.

തണ്ണീർമത്തൻ ദിനങ്ങൾ, മെജോ ,പത്രോസിന്‍റെ പടവുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ്പൗലോസ്. പൂർണ്ണമായും റൊമാന്‍റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്.

സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ചമൻ ചാക്കോ. കലാ സംവിധാനം - നിമിഷ് എം. താനൂർ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്.

കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ. വി എഫ് എക്സ് ഡിജി ബ്രിക്‌സ്, ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ഒബ്സ്ക്യൂറ കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജയിലർ 2 റിലീസിനൊരുങ്ങുന്നു; കേരള അഡ്വാൻസ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും
രണ്ടാമത് മാക്ട- രാജ​ഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒക്ടോബാർ 13 മുതൽ 15 വരെ