
മുംബൈ: രണ്‍വീര്‍ സിംഗ് നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെ രണ്‍വീര്‍ ചിത്രം കളക്ഷനില്‍ നൂറുകോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' ബോളിവുഡിന് ആശ്വാസമാകും എന്ന കണക്കുകൂട്ടലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.
കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ് ഈ ചിത്രം എന്നാണ് ബോളിവുഡിലെ സംസാരം. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥ രണ്‍ബീറിന്‍റെ റോക്കിയുടെയും, റാണിയായ ആലിയയുടെ പ്രണയത്തിലൂടെയാണ് വികസിക്കുന്നതെങ്കിലും ചിത്രത്തിലെ മറ്റൊരു റൊമാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുതിര്‍ന്ന നടന്‍ ധർമേന്ദ്രയും നടി ശബാന ആസ്മിയും തമ്മിലുള്ള ചുംബന രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച.
കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെ ആരോഗ്യനില അടക്കം മോശമായിരിക്കുന്ന മുതിർന്ന നടൻ തന്റെ അഭിനയ തിരിച്ചുവരവ് നടത്തിയെന്നാണ് പൊതുവില്‍ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രശംസ ലഭിക്കുന്നത്. എന്തായാലും ചുംബന രംഗം വൈറലായതോടെ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമ മാലിനി.
ധര്‍മേന്ദ്ര ശബാന ആസ്മി രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഞാൻ ചിത്രം കണ്ടിട്ടില്ല." എന്നാണ് ഹേമ മാലിനി പ്രതികരിച്ചത്. എന്നാല്‍ ഈ പ്രായത്തിലും ധര്‍മേന്ദ്രയുടെ അഭിനയത്തിന് കിട്ടുന്ന സ്വീകരണത്തിൽ സന്തോഷമുണ്ടെന്ന് ഹേമ കൂട്ടിച്ചേർത്തു. “ആളുകൾ സിനിമ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്. ധരം ജിയെ ഓർത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം അദ്ദേഹം എപ്പോഴും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നു" ബിജെപി എംപി കൂടിയായ ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ധര്‍മേന്ദ്ര തന്നെ ഈ രംഗത്തെകുറിച്ച് പ്രതികരിച്ചിരുന്നു. “ഞാനും ഷബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് അറിഞ്ഞു. ശരിക്കും അത് അവര്‍ സ്വീകരിച്ചു എന്നത് എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. അത് പെട്ടെന്ന് സംഭവിച്ചതാണ്, അതിനാല്‍ തന്നെയാണ് അത് ഇത്രയും ഇംപാക്ട് ഉണ്ടാക്കിയതും. ഞാൻ അവസാനമായി ഒരു ചുംബന രംഗം ചെയ്തത് നഫീസ അലിയ്‌ക്കൊപ്പം ലൈഫ് ഇൻ എ മെട്രോയിലാണ്, ആ സമയത്തും ആളുകൾ അത് അഭിനന്ദിച്ചിരുന്നു' ധര്‍മേന്ദ്ര ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
'കരണ്‍ അത് എന്നോട് ചെയ്യാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. പിന്നീട് അത് ചിത്രത്തിന് അത്യവശ്യമാണ് എന്ന് മനസിലാക്കിയതോടെയാണ് അത് ഞാന്‍ ചെയ്തത്. ഒപ്പം റൊമാന്‍സിന് പ്രായം ഒരു തടസ്സമല്ലെന്നും ഞാന്‍ കരുതി. പ്രായം ഒരു നന്പറാണ്. അതിനപ്പുറം രണ്ട് ഇഷ്ടപ്പെടുന്നവര്‍ അവരുടെ സ്നേഹം ചുംബനത്തിലൂടെ കൈമാറുന്നതാണ് ആ രംഗം. അത് ചെയ്യുന്പോള്‍ എനിക്കോ ശബാനയ്ക്കോ എന്തെങ്കിലും ചമ്മല്‍ തോന്നിയിരുന്നില്ല' 87 കാരനായ ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ക്കുന്നു.
'ചെകുത്താന്‍റെ റൂമില്‍ നടന്നത് എന്ത്': കേസ് എടുത്തതിന് പിന്നാലെ വീഡിയോയുമായി ബാല.!
ബ്രേക്കിംഗ് ബാഡിലെ 'ഡോണ്‍ ഹെക്ടര്‍' മാർക്ക് മാർഗോലിസ് അന്തരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ