യുവരാജ് സിംഗിന്റെ വിരമിക്കല്‍; മുൻ കാമുകി കിം ശര്‍മ്മയുടെ പ്രതികരണം

By Web TeamFirst Published Jun 11, 2019, 12:05 PM IST
Highlights

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു യുവരാജ് സിംഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സ്‍പോര്‍ട്‍സില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചു എന്നായിരുന്നു യുവരാജിന്റെ പ്രഖ്യാപനം. താരങ്ങളടക്കമുള്ളവര്‍ യുവരാജിന് നന്ദിയും ആശംസകളും അറിയിച്ച് രംഗത്ത് എത്തി. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു നടിയും യുവരാജിന്റെ ഭാര്യമായ ഹസെലിന്റെ പ്രതികരണം.

താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇനി അടുത്ത അധ്യായത്തിലേക്ക്.. ലൌവ് യു എന്നായിരുന്നു ഹസെല്‍ എഴുതിയത്. യുവരാജിന്റെ മുൻകാമുകിയും നടിയുമായ കിം ശര്‍മ്മയും അതിന് പ്രതികരണവുമായി രംഗത്ത് എത്തി. ഇണക്കിളികളെ നിങ്ങള്‍ കൂടുതല്‍ തിളങ്ങട്ടെ എന്നായിരുന്നു കിം ശര്‍മ്മയുടെ കമന്റ്. ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ കായികലോകത്തിന് സമ്മാനിച്ചു. അടത്ത ഘട്ടം കൂടുതല്‍ തിളങ്ങട്ടെയെന്നും കിം ശര്‍മ്മ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

click me!