വൈലോപ്പിള്ളിയുടെ പ്രശസ്തമായ കവിതയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ജിയോ ബേബിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്
ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന ചിത്രം റഷ്യയിൽ പ്രദർശിപ്പിക്കുന്നു. ടാട്ടർസ്താൻ റിപ്പബ്ലിക്കിലെ കസാനിൽ നടക്കുന്ന ഇന്ത്യ- റഷ്യ ബിസിനസ് ഫോറം- ടൈമിന്റെ ഭാഗമായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലാണ് പ്രദർശനം. ഒക്ടോബർ 14 മുതൽ 16 വരെയാണ് ചലച്ചിത്രമേള. റഷ്യൻ ഫെഡറേഷന്റെ 35 കോൺസ്റ്റിറ്റ്യുവന്റ് എന്റൈറ്റികളിൽ നിന്നും ഇന്ത്യയിലെ 22 അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിൽ നിന്നുമായി 3000- ത്തിലധികം പേർ ഫോറത്തിൽ പങ്കെടുക്കുന്നു.
'Poetry and Cinema: Common Languages of Cultural Exchange' എന്ന വിഷയത്തിൽ ഒക്ടോബർ 15-ന് സംസാരിക്കാൻ സംവിധായകന് ക്ഷണം ലഭിച്ചിട്ടുണ്ട്. വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ കവിത 'കൃഷ്ണാഷ്ടമി'യുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച, 2025 ൽ പൂർത്തിയായ ഈ സിനിമ. ഔസേപ്പച്ചൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ജിയോ ബേബിയാണ് മുഖ്യവേഷത്തിൽ. ശ്രീപാർവ്വതി, സൂര്യ എ എസ്, അപർണ ആശോക്, റുഖിയ ബീവി, രാജേഷ് ബി, അജിത് വിദ്യാസാഗർ, കെൻഷിൻ, ഫൈസൽ അനന്തപുരി, ജോമി ജോർജ്, വിഷ്ണുദാസ്, പി കെ കുഞ്ഞ്, കൃഷ്ണൻ നായർ, കൃഷ്ണദാസ്, ഷാജി ശാസ്തമംഗലം, പ്രദീപ് കുമാർ, സെബാസ്റ്റ്യൻ ജൂലിയൻ, ശബരി എസ് ജീവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
48-ാ മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് കേരളത്തിലെ വിവിധ പ്രാദേശിക മേളകളിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ജോഗേഷ്, ക്യാമറ ജിതിൻ മാത്യു, എഡിറ്റർ അനു ജോർജ്, സൗണ്ട് ഡിസൈനർ രബീഷ്, പ്രോജക്ട് ഡിസൈനർ ഷാജി എ ജോൺ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, ലൈവ് സൗണ്ട് ഋഷിപ്രിയൻ, മേക്കപ്പ് ബിനു സത്യൻ, കോസ്റ്റ്യൂംസ് അനന്തപത്മനാഭൻ, സഹസംവിധാനം അഭിജിത്ത് ചിത്രകുമാർ, മഹേഷ് മധു, ഹരിദാസ്.
അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ഫീച്ചർ സിനിമയാണ് 'കൃഷ്ണാഷ്ടമി'. 2023ൽ പുറത്തിറങ്ങിയ 'ആലോകം', 2024 ഐഎഫ്എഫ്കെയിൽ പ്രീമിയർ ചെയ്ത 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ', 2026ലെ 'സോഷ്യൽ സ്വാമി' എന്നിവയാണ് അഭിലാഷിന്റെ മറ്റ് സിനിമകൾ. പി ആർ ഒ- എ എസ് ദിനേശ്.

