'പ്രദീപ് രംഗനാഥൻ സിംപതിക്ക് വേണ്ടി പറയുന്നതാണെന്നാണ് കരുതിയത്', നടിമാര്‍ മെസേജിന് റിപ്ലൈ പോലും തന്നില്ലെന്ന് യുവ നടൻ

Published : Mar 06, 2026, 10:30 AM IST
Ken Karanaas, Pradeep Ranganathan

Synopsis

എന്നാൽ ഇന്ന് അതേ നടിമാർ എന്റെ സിനിമയിലെ ‘മുട്ടാ കലക്കി’ എന്ന പാട്ടിന് റീലിസ് ചെയുന്നത് കാണുമ്പോൾ സന്തോഷം.

യുവ നടൻ കെൻ കരുണാസ് യൂത്ത് എന്ന സിനിമയുടെ റിലീസ് തിരക്കുകളിലാണ്. ചിത്രം സംവിധാനം ചെയ്യുന്നതും നായകനാകുന്നതും കെൻ കരുണാസ് തന്നെയാണ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധായകര്‍ഷിച്ച് തമിഴ് താരം കരുണാസിന്റെ മകനാണ് കെൻ. ചില നടിമാര്‍ തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറാകാത്തതിനാലാണ് മലയാളികളെ കാസ്റ്റ് ചെയ്‍തതെന്ന് കെൻ പറഞ്ഞു.

കെൻ കരുണാസിന്റെ വാക്കുകള്‍

പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം പറയുന്നത് കേൾക്കുമായിരുന്നു അവരുടെ കൂടെ ഹീറോയിൻ ആയിട്ട് ആരും അഭിനയിക്കാൻ തയാറായിരുന്നില്ല എന്ന്. അപ്പോൾ എനിക്ക് തോന്നിയത് അതൊക്കെ വെറുതെ പറയുകയാണ് എന്നാണ്. കാരണം നല്ലൊരു കഥ ആണെകിൽ എന്തായാലും നടിമാർ അഭിനയിക്കുമെന്ന് കരുതി. പക്ഷെ സത്യമായിട്ടും നടിമാർ അഭിനയിക്കാൻ തയ്യാറല്ല. സിംപതി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. പക്ഷെ സത്യാവസ്ഥ അതാണ്.

ഞാൻ സിനിമയുടെ കഥ പറയുമ്പോൾ മൂന്ന് ഹീറോയിൻസ് ഉള്ള സിനിമയിൽ എനിക്ക് എന്ത് പ്രാധാന്യം ആണ് ഉള്ളത് എന്ന് ചോദിക്കും. ഞാൻ എന്തിന് അഭിനയിക്കണം എന്നതാണ് അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. ആ ചോദ്യത്തിന് മറുപടി നൽകി കൺവിൻസ്‌ ചെയ്യുമ്പോൾ അവർക്ക് തീരുമാനിച്ച കഥാപാത്രത്തിന് പകരം മറ്റൊന്ന് നൽകാൻ ആവശ്യപ്പെടും. അവർ തന്നെ ഏത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കും. കുറെ നടിമാർ മെസേജ് കണ്ടിട്ട് റിപ്ലൈ തന്നിട്ടില്ല. എന്നാൽ ഇന്ന് അതേ നടിമാർ എന്റെ സിനിമയിലെ ‘മുട്ടാ കലക്കി’ എന്ന പാട്ടിന് റീലിസ് ചെയുന്നത് കാണുമ്പോൾ സന്തോഷം. അന്നൊക്കെ അവർ എന്നെ ജഡ്‍ജ് ചെയ്‍തു. എന്നാൽ എന്നെ ജഡ്ജ് ചെയ്യാതെ എന്റെ കഥയെ വിശ്വസിച്ച് വന്ന മൂന്നുപേരാണ് ഇപ്പോൾ എന്റെ ഹീറോയിൻസ്. എന്നെ വിശ്വസിച്ച് വന്ന അവരിൽ ഞാൻ ഹാപ്പി ആണ്,'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
52 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് "ആയാ ഷേർ"; നാനി - ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഗ്ലോബൽ ബ്ലോക്ക്ബസ്റ്റർ