Hey Sinamika : പ്രണയ ജോഡികളായി ദുൽഖറും അദിതിയും!, 'ഹേ സിനാമിക'യിലെ പുതിയ ഗാനം

Web Desk   | Asianet News
Published : Feb 10, 2022, 09:27 PM IST
Hey Sinamika : പ്രണയ ജോഡികളായി ദുൽഖറും അദിതിയും!, 'ഹേ സിനാമിക'യിലെ പുതിയ ഗാനം

Synopsis

മനോഹരമായ ദൃശ്യങ്ങൾ ആണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്.  

ദുല്‍ഖർ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ പ്രണയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്‍ത 'ഹേ സിനാമിക' (Hey Sinamika) എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയിരിക്കുന്നത്. 'മേഘം' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും  സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽഖറും അദിതി റാവുവുമാണ്  ഗാനത്തിൽ പ്രണയ ജോഡികളായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ തിരക്കഥ മദൻ കർക്കിയാണ്.

ഒരു റൊമാന്റിക് കോമഡി ആയാണ് 'ഹേ സിനാമിക' ഒരുക്കിയിരിക്കുന്നത്. ഇന്ന് പുറത്തുവന്ന  ഗാനം ലോഞ്ച് ചെയ്‍തത് തമിഴ് സൂപ്പർ താരം ചിമ്പു ആണ്. വളരെ മനോഹരമായ ദൃശ്യങ്ങൾ ആണ് ഗാനരംഗത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രീത ജയരാമനാണ് ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

ഇതിലെ മറ്റു രണ്ടു ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അതിലൊന്ന് ദുൽഖര്‍ ആലപിച്ച 'അച്ചമില്ലൈ' എന്ന ഗാനമായിരുന്നു. സൂപ്പർ ഹിറ്റായ ആ ഗാനത്തിന് ശേഷം കാജൽ അഗർവാൾ- ദുൽഖർ  ടീം അഭിനയിക്കുന്ന ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു. ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്നാണ് നിര്‍മാണം.

മറ്റു പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‍സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്‍ജയൻ, യോഗി ബാബു എന്നിവരാണ്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബൃന്ദ മാസ്റ്ററോട് നിറയെ  സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും  ദുൽഖർ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ