സിനിമകളുടെ റിലീസ് ദിനത്തിലെ നെഗറ്റീവ് റിവ്യൂസ് നിയന്ത്രിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെടല്‍

Published : Oct 05, 2023, 09:23 PM IST
സിനിമകളുടെ റിലീസ് ദിനത്തിലെ നെഗറ്റീവ് റിവ്യൂസ് നിയന്ത്രിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെടല്‍

Synopsis

'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് കോടതിയെ സമീപിച്ചത്

സിനിമകളുടെ റിലീസിംഗ് ദിനത്തിൽ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. നാളെ റിലീസ് ചെയ്യാൻ പോകുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് ആണ് കോടതിയെ സമീപിച്ചത്. 

സിനിമ എന്നത്  സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണ്. എന്നാൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണാൻ പോലും നിൽക്കാതെ  ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വിഷയത്തിൽ അഡ്വ. ശ്യാം പത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. സിനിമകളുടെ റിലീസ് ദിനത്തില്‍ എത്തുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ സിനിമാമേഖലയില്‍ നിന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. 

ALSO READ : ഓഡിയോ ലോഞ്ച് ഇല്ലെങ്കിലെന്ത്? ട്രെയ്‍ലര്‍ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി വിജയ് ആരാധകര്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ